anwar-sadath-mla
കിൻഫ്ര കുടിവെള്ള പദ്ധതിക്കെതിരെ എടയപ്പുറം അമ്പാട്ടുകവലയിൽ ജനകീയസമിതി സംഘടിപ്പിച്ച പ്രതിഷേധസായാഹ്നം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പെരിയാറിലെ കുടിവെള്ളമൂറ്റുന്ന കിൻഫ്ര കുടിവെള്ള പദ്ധതിക്കെതിരെ എടയപ്പുറം അമ്പാട്ടുകവലയിൽ ജനകീയസമിതി സംഘടിപ്പിച്ച പ്രതിഷേധസായാഹ്നം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകരായ സി.ആർ. നീലകണ്ഠൻ, ഡോ. സി.എം. ജോയ്, ചിന്നൻ ടി. പൈനാടത്ത്, ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, പഞ്ചായത്ത് അംഗം നജീബ് പെരിങ്ങാട്ട്, കരീം കല്ലുങ്കൽ, ആഷിക് നാലാംമൈൽ, റിയാസ് വാഴേപ്പിള്ളി, എലൂർ ഗോപിനാഥ്, മജീദ് എടയപ്പുറം എന്നിവർ പ്രസംഗിച്ചു.

ആലുവ, ചൊവ്വര ജലശുദ്ധീകരണ ശാലയ്ക്ക് സമീപം 45 എം.എൽ.ഡി വെള്ളം പമ്പ് ചെയ്യാൻ ശേഷിയുടെ പമ്പിംഗ് സ്റ്റേഷൻ ആരംഭിക്കുന്നത് കടുത്ത കുടിവെള്ള ക്ഷാമത്തിന് വഴിയൊരുക്കുമെന്ന് സമരക്കാർ ആരോപിച്ചു. വൻകിട കമ്പനികളെ സഹായിക്കുന്ന സമീപനമാണ് കിൻഫ്ര അധികൃതർ സ്വീകരിക്കുന്നതെന്നും പദ്ധതിയിൽനിന്ന് സർക്കാർ പിൻമാറണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.