kklm
കൂത്താട്ടുകുളം ഓണംകുന്ന് ക്ഷേത്രത്തിൽ നടന്ന ലക്ഷാർച്ചന

കൂത്താട്ടുകുളം: ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാദിനത്തിൽ ലക്ഷാർച്ചന നടന്നു. തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയും അജിതൻ നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിച്ചു. ലക്ഷാർച്ചനയ്ക്ക് കോഴിപ്പിള്ളി ഇടമന ഇല്ലത്ത് സുനിൽകുമാർ, മുരളീധര ശർമ്മ, കാരിക്കോട്ട് ഇല്ലത്ത് കൃഷ്ണേന്ദു ശർമ്മ, പുതുശേരിൽ ഇല്ലത്ത് വാസുദേവൻ ഇളയത്, നെടുമ്പാ ഇല്ലത്ത് വി.എൻ. വിഷ്ണു, എൻ. ചെല്ലമണി, എൻ. അനന്തു, കുഴിക്കാട്ട് ഇല്ലത്ത് ബാലകൃഷ്ണ ശർമ്മ, കീഴേട്ട് ഇല്ലത്ത് ശങ്കരൻകുട്ടി, ദാമു എന്നിവർ നേതൃത്വം നൽകി. വൈകിട്ട് വിശേഷാൽ ദീപാരാധന, കലശാഭിഷേകം എന്നിവ നടന്നു. മേൽശാന്തിമാരായ മുല്ലശേരിൽ ഇല്ലത്ത് ബിജു നാരായണൻ നമ്പൂതിരി, കൈപ്പകശേരി ഇല്ലത്ത് രാമൻ നമ്പൂതിരി, പെരുംപുഴ നാരായണൻ നമ്പൂതിരി, ക്ഷേത്രസമിതി ഭാരവാഹികളായ ആർ. ശ്യാംദാസ്, കെ.ആർ. സോമൻ, ബാലചന്ദ്രൻ നായർ, പി.എസ്. ഗുണശേഖരൻ, അനിൽകുമാർ, എൻ.ആർ. കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.