മൂവാറ്റുപുഴ: നഗരസഭയിൽ തെരുവുവിളക്കുകൾ നന്നാക്കത്തതിലും നഗരസഭാ കെട്ടിടങ്ങളുടെ വാടക ഉയർത്തുന്നതിലും നഗരസഭയിൽ നടക്കാത്ത പ്രവൃത്തികളുടെ പേരിൽ ബില്ല് മാറുന്നതിലും ജനങ്ങളിൽനിന്ന് തുക കൈപ്പറ്റിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഗുണഭോക്താക്കൾക്ക് ബയോബിൻ, റിംഗ് കമ്പോസ്റ്റർ വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ച് കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. കെ.ജി. അനിൽകുമാർ, പി.എം. സലീം, പി.വി. രാധാകൃഷ്ണൻ, നിസ അഷറഫ്, നെജില ഷാജി, മീര കൃഷ്ണൻ, ഫൗസിയ അലി, സുധ രഘുനാഥ്, സെബി കെ.സണ്ണി എന്നീ കൗൺസിലർമാരാണ് ഇറങ്ങിപ്പോയത്.
അടിയന്തര പ്രധാനമുള്ള പലഅജണ്ടകളും സപ്ലിമെന്ററി അജണ്ടയിൽ ഉൾപ്പെടുത്തി നിസാരവത്കരിച്ച് അവതരിപ്പിക്കുന്ന രീതിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധധർണ നടത്തി.