karothukuzhi
അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ആലുവ കാരോത്തുകുഴി ആശുപത്രിയിലെ നഴ്സുമാർ ദീപം തെളിച്ച് പ്രതിജ്ഞ ചൊല്ലുന്നു.

ആലുവ: അന്താരാഷ്ട്ര നഴ്‌സസ് ദിനവും ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനവും ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ആചരിച്ചു. നഴ്‌സിംഗ് സൂപ്രണ്ട് ലഫ്.കേണൽ മരിയ വെരോണി ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സിസ്റ്റർ ഷിജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനേജിംഗ് ഡയറക്ടർ കെ.എച്ച്. സിദ്ദിക്, ലെയ്‌സൺ ഓഫീസർ സ്‌നേഹപിള്ള, പി.ആർ.ഒ ശിവൻ മുപ്പത്തടം എന്നിവർ നേതൃത്വം നൽകി. ആലുവ നജാത്ത് ആശുപത്രിയിലും നഴ്സസ് ദിനം ആചരിച്ചു. നഴ്സിംഗ് സൂപ്രണ്ട് രാധാമണി നഴ്സുമാരെ പൂക്കൾ നൽകി ആദരിച്ചു.