കുറുപ്പംപടി: താലൂക്ക് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി ഒരുകോടി അറുപത്തിമൂന്ന് ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര ഗവൺമെൻറ് പദ്ധതിയായ എൻ.ആർ.എച്ച്.എം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൂടുതൽ തുക അനുവദിച്ചത്. മുൻപ് അനുവദിച്ച ഒരു കോടി 40 ലക്ഷം രൂപയ്ക്ക് പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കൂടുതൽ തുക അനുവദിച്ചത്. ആദ്യഘട്ട പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. രണ്ടാംഘട്ടം ടെൻഡർ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ താലൂക്ക് ആശുപത്രി സന്ദർശിച്ച് നടപടി സ്വീകരിച്ചു. പെരുമ്പാവൂർ നഗരസഭയുമായി കൂടിയാലോലോചിച്ച് കൂടുതൽ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും എൽദോസ് കുന്നപ്പള്ളി എം.എൽ.എ അറിയിച്ചു.