കുറുപ്പംപടി: കുറുപ്പംപടി ലെമൺ ഗ്രാസ് ആൻഡ് ഓയിൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിലെ ഭരണസമിതി അംഗമായ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചനെ സംഘം വാർഷിക ജനറൽബോഡി യോഗത്തിൽ അനുമോദിച്ചു. സംഘം പ്രസിഡൻ്റ് പോൾ ഉതുപ്പ് അദ്ധ്യക്ഷത വഹിച്ചു. മനോജ് മൂത്തേടൻ, സജി പടയാട്ടിൽ, കെ.കെ. രഘു, സാലി ബേബി, ദീപ, ബിൻസി, സെക്രട്ടറി വില്യം ജോസഫ് എന്നിവർ പ്രസംഗിച്ചു.