kklm

കൂത്താട്ടുകുളം: കിഴകൊമ്പ് മങ്ങാട്ട് ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം ചോക്കാട് കുന്നുമ്മേൽ പനച്ചിപ്പാറ സുരേഷിനെയാണ് (62) കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. ക്ഷേത്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നുള്ള സൂചന പ്രകാരം വൈക്കത്ത് നിന്ന് സുരേഷിനെ പൊലീസ് പിടികൂടുകയായിരുന്നു.