പറവൂർ: ബാലസംഘം പറവൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വേനൽത്തുമ്പി കലാജാഥ സി.പി.എം ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയാ സെക്രട്ടറി ആര്യനന്ദ സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ മാനേജർ ആർ.കെ. സന്തോഷ്, ഏരിയാ കൺവീനർ എൻ.പി. ലാലൻ, എം.ആർ. റീന എന്നിവർ സംസാരിച്ചു. തേലത്തുരുത്തിൽ നിന്നാരംഭിച്ച് അംബേദ്കർ പാർക്കിൽ സമാപിച്ചു. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ ഒമ്പതരക്ക് കെടാമംഗലം തൈവെപ്പിൽ നിന്നാരംഭിച്ച് മടപ്ലാതുരുത്ത് പടിഞ്ഞാറ് സമാപിക്കും. നാളെ രാവിലെ ഒമ്പതരക്ക് തത്തപ്പിള്ളിയിൽ നിന്ന് തുടങ്ങി വൈകീട്ട് അഞ്ചിന് കാളികുളങ്ങരയിൽ സമാപിക്കും.