11

തൃക്കാക്കര: പരമ്പരാഗത കൃഷി രീതികൾ പിന്തുടരുന്ന മാതൃകാ കർഷകനായ പെരുമ്പിളി പൈലിപ്പറമ്പിൽ പി.കെ. ദാമോദരനെ കേരള കർഷക സംഘം മുളന്തുരുത്തി വില്ലേജ് കമ്മിറ്റി ആദരിച്ചു. 'നാടിന്റെ കർഷകന്' ആദരവ് എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ദാമോദരന് ആദരമൊരുക്കിയത്.

കേരള കർഷക സംഘത്തിന്റെ ആദ്യകാല സംഘാടകനും നേതാവുമാണ് എൺപതുകാരനായ ദാമോദരൻ. കേരള കർഷക സംഘം തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറിയും കണയന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമായ സി.കെ. റെജി പി.കെ. ദാമോദരന് മെമന്റോ കൈമാറി. കർഷക സംഘം വില്ലേജ് സെക്രട്ടറി കെ.എ. ജോഷി പൊന്നാട അണിയിച്ചു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എബി പാലാൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ,​ വാർഡ് അംഗം ജോയൽ കെ. ജോയി, പി.എൻ.പുരുഷോത്തമൻ,​കെ.പി. പവിത്രൻ, കെ.എം. അജയൻ, പി.ടി. ബിബിൻ, എം.കെ. ജിലു , എ.എം. സുനിൽ,​ എം.ഡി. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.