ആലുവ: പാചക വാതക വില വർദ്ധനവിനെതിരെ കെ.എസ്.കെ.ടി.യു ആലുവ ഏരിയാ വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം വി.എം. ശശി ഉദ്ഘാടനം ചെയ്തു. ഏരിയാ സബ് കമ്മിറ്റി കൺവീനർ സുമ ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം. സലീം, ബീന അലി, ശ്രീലത വിനോദ് കുമാർ, റംല അലിയാർ, ഷൈല സുദർശനൻ, എന്നിവർ സംസാരിച്ചു.