
കോലഞ്ചേരി: കടയിരുപ്പ് പാറക്കാട്ടിൽ പി. അച്യുതൻ (82) നിര്യാതനായി. റിട്ട. ഹെഡ്മാസ്റ്റർ, ഐക്കരനാട് സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ്, കേരളാ സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ഐക്കരനാട് യൂണിറ്റ് പ്രസിഡന്റ്, സീനിയർ സിറ്റിസൻസ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി, കടയിരുപ്പ് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പി.ടി.എ.പ്രസിഡന്റ്, എസ്.എം.സി.അംഗം, ശ്രീനാരായണ ഗുരുകുലം കോളേജ് ട്രസ്റ്റ് സ്ഥാപക ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സി. അരുന്ധതി (റിട്ട.അദ്ധ്യാപിക), മക്കൾ: മിനി (ഗവ. എൽ.പി സ്‌കൂൾ അദ്ധ്യാപിക), മനോജ് (ബിസിനസ്). മരുമക്കൾ : ഡോ. സജീവൻ, സിനി(ഗുരുകുലം കോളേജ് കടയിരുപ്പ്).