പറവൂർ: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് പറവൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ വിഭാഗത്തിലെ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാരെ ആദരിച്ചു. കൊവിഡ് കാലത്തെയും നഗരസഭയുടെ സഞ്ചരിക്കുന്ന ആശുപത്രിയിലേയും മികച്ച സേവനത്തിനാണ് ആദരം. ചെയർപേഴ്സൺ വി.എ. പ്രഭാവതി പുരസ്കാരം നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സജി നമ്പിയത്ത്, ബീന ശശിധരൻ, ഇ.ജി. ശശി, രഞ്ജിത്ത് മോഹൻ, ടി.എൽ. സിനി, എച്ച്.എസ്. രാജേഷ് പാലേരിൽ തുടങ്ങിയവർ പങ്കെടുത്തു.