
തൃപ്പൂണിത്തുറ: കാട്ടിക്കുന്ന് തൃപ്പാദപുരം ക്ഷേത്രം മേൽശാന്തി അഭിലാഷിന് യാത്ര അയപ്പ് നൽകി. മലബാർ ദേവസ്വം ബോർഡിൽ ജോലി ലഭിച്ച് പോകുന്ന ശാന്തിയെ പ്രസിഡന്റ് വി.പി. പവിത്രൻ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ക്ഷേത്രം തന്ത്രി സുരേഷ്, ശാഖാ സെക്രട്ടറി കെ.കെ. ബിജു, വൈസ് പ്രസിഡന്റ് കെ.വി. ദേവരാജൻ, യൂണിയൻ കമ്മിറ്റി അംഗം സുനിൽ കരിമ്പുറം, ഭരണസമിതി അംഗങ്ങളായ ഫൽഗുനൻ കുന്നേൽ, അജയ് ദേവ് ശ്രീനിലയം, അനിൽകുമാർ കണങ്ങഴത്ത്, വിനീഷ് മകരംചേരിയിൽ, സുബ്രഹ്മണ്യൻ വീരം താഴത്ത്, രമാ വിജയൻ, മുൻ പ്രസിഡന്റ് ശ്രീവത്സൻ കിളിക്കൂട്ടിൽ, ജയൻ കൊല്ലംപറമ്പിൽ, മുൻ കമ്മിറ്റി അംഗം സജീവൻ മണിമന്ദിരം , സി.കെ. ശ്രീധരൻ ചെത്തികാട്, എം.കെ. ശ്രീധരൻ രാജു ഭവൻ, ഓഫീസ് ക്ലാർക്ക് ശ്രീധരൻ, കീഴ്ശാന്തികളായ അർജുൻ കെ.ബി, സഞ്ജയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.