ആലുവ: ആലുവ സെറ്റിൽമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ രാവിലെ ഒമ്പത് മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റ് കെ.പി.എ. കരീം, ജനറൽ സെക്രട്ടറി ലുലു പോൾ എന്നിവർ അറിയിച്ചു.
രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ആലുവ സെറ്റിൽമെന്റ് സ്കൂൾ ചെയർമാൻ ജോർജ് തോമസ് മുഖ്യാതിഥിയായിരിക്കും. എം.ജി സർവകലാശാല മുൻ അസി. രജിസ്ട്രാർ വി.കെ. ലീലാമണിയെ ആദരിക്കും.