മൂവാറ്റുപുഴ: അമൃത മഹോത്സവ് 75-ന്റെ ഭാഗമായി നടക്കുന്ന വനിതാ സംഗമം നാളെ രാവിലെ 9.30ന് മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺഹാളിൽ നഗരസഭാ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്യും. ജി.ഹേമലത അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സംഘാടകസമതി സംയോജക നിഷ അനീഷ് സ്വാഗതവും സിന്ധു മനോജ് നന്ദിയും പറയും.
11.45ന് ആരംഭിക്കുന്ന സെമിനാറിൽ സ്ത്രീസ്വാതന്ത്ര്യം ഭാരതീയ വീക്ഷണത്തിൽ എന്നവിഷയത്തിൽ ഡോ.എം. ലക്ഷ്മികുമാരി വിഷയാവതരണം നടത്തും. ആർ.അനിത അദ്ധ്യക്ഷത വഹിക്കും. രാജിമോൾ പി.ആർ, പ്രിയ സന്തോഷ് എന്നിവർ സംസാരിക്കും. ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന ആത്മനിർഭൻ ഭാരത് എന്ന വിഷയത്തിൽ അഡ്വ. ഒ.എം. ശാലീന വിഷയാവതരണം നടത്തും . രേഖ പ്രഭാത് അദ്ധ്യക്ഷത വഹിക്കും. ശാന്ത പ്രഭാകരൻ, ശശികല രമേശ് എന്നിവർ സംസാരിക്കും. 3ന് നടക്കുന്ന സമാധാന സഭയിൽ കുരുക്ഷേത്ര പ്രകാശൻ ചീഫ് എഡിറ്റർ കാ.ഭാ. സുരേന്ദ്രൻ മുഖ്യ പ്രഭാഷണംനടത്തും. നഗരസഭാ കൗൺസിലർ ബിന്ദു സുരേഷ് അദ്ധ്യക്ഷത വഹിക്കും. ഭാനുമതി ടീച്ചർ സ്വാഗതം പറയും. തുടർന്ന് ആദരിക്കലും സമ്മാനദാനവും നടക്കും.