കൊച്ചി: മോഷ്ടിച്ച ബൈക്കുമായി യുവാവ് പൊലീസിന്റെ പിടിയിൽ. തൃശൂർ ചിൽഡ്രൻസ് ഹോം മുൻ അന്തേവാസി സുധീഷ് (20) ആണ് പിടിയിലായത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ. മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ പൊന്നുരുന്നിയിൽ വച്ച് സുധീഷിനെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.