kv-thomas

കൊച്ചി: വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനു പകരം എം.പിമാർ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ തടസ്സം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ ഒരുകാലത്തും യു.ഡി.എഫിന് കഴിഞ്ഞിട്ടില്ലെന്നും തൃക്കാക്കരയിലെ എൽ.ഡി.എഫ് കൺവെൻഷൻ പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കെ-റെയിൽ പദ്ധതി നടപ്പാക്കും. വികസനത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ് പക്ഷഭേദമില്ല. എവിടെ, ഏതു പക്ഷത്ത് നിൽക്കുന്നുവെന്നതാണ് പ്രധാനം. നാടിന്റെ അഭിവൃദ്ധി, വികസനം എന്നിവയ്ക്കൊപ്പമാണ് എൽ.ഡി.എഫ്. നാടിന്റെ വികസന പദ്ധതികളിൽ ഇന്നത്തെ പ്രതിപക്ഷം അനുകൂലശബ്ദം പുറപ്പെടുവിച്ചിട്ടില്ല. മെട്രോ കാക്കനാട്ടേക്ക് നീട്ടാൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ച് ആറുവർഷം കഴിഞ്ഞിട്ടും കേന്ദ്രം അനുമതി നൽകിയിട്ടില്ല. അനുമതിക്കായി എറണാകുളത്തെ പാർലമെന്റ് പ്രതിനിധി ഉൾപ്പെടെയുള്ള യു.ഡി.എഫ് എം.പിമാർ ശ്രമിച്ചില്ല. മെട്രോ എൽ.ഡി.എഫിന്റെ കാര്യമല്ല, ജനങ്ങളുടെയും നാടിന്റെയും ആവശ്യമാണ്.

കിഫ്ബി വഴി പദ്ധതികൾ നടപ്പാക്കാൻ 2016ൽ തീരുമാനിച്ചപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നാണ് യു.ഡി.എഫ് ആക്ഷേപിച്ചത്. നൂറുകണക്കിന് പദ്ധതികൾ നടപ്പാക്കി. 140 മണ്ഡലങ്ങളിലും വികസനം നടപ്പാക്കി. കേരളത്തിന്റെ സമഗ്രവികസനമാണ് സർക്കാർ ലക്ഷ്യം. അതിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് 99 സീറ്റുകളുമായി തുടർഭരണം. അത് 100ലെത്തിക്കാനും തെറ്റ് തിരുത്താനുമുള്ള അവസരമാണ് തൃക്കാക്കരയിലെ ജനങ്ങൾക്ക് ലഭിക്കുന്നത്. തൃക്കാക്കരയിൽ മെട്രോയുടെയും കെ-റെയിലിന്റെയും സ്റ്റേഷനുകൾ ഒറ്റക്കെട്ടിടത്തിൽ വരുമെന്നും പി​ണറായി​ പറഞ്ഞു.

 കെ.വി. തോമസ് വികസനത്തിനൊപ്പം

നാടിന്റെ വികസനത്തിനൊപ്പം നിൽക്കുന്ന നിലപാടാണ് പ്രൊഫ. കെ.വി. തോമസിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യം അദ്ദേഹത്തിനുണ്ട്. വികസനത്തിനായി നിലകൊള്ളുന്നതിനാലാണ് അദ്ദേഹം എൽ.ഡി.എഫിനെ അനുകൂലിച്ചത്. കെ-റെയിൽ വേണമെന്നാണ് വേദിയിലെത്തിയപ്പോഴും അദ്ദേഹം പറഞ്ഞത്.

 ഡോ. ജോ 'സഭ'യുടെ പ്രതിനിധി

ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ സഭയുടെ പ്രതിനിധിയെന്നാണ് ചിലർ പറഞ്ഞത്. ശരിയാണ്. ഏതു സഭ? തൃക്കാക്കരയുടെ നിയമസഭാ പ്രതിനിധി. അതിനുള്ള അവസരമാണ് ജനങ്ങൾക്ക് ലഭിച്ചതെന്നും പിണറായി പറഞ്ഞു.

 ഉ​മ​യു​ടെ​ ​മ​ത്സ​രം​ ​പി.​ടി​യു​ടെ കാ​ഴ്ച​പ്പാ​ടി​നെ​തി​ര്:​ ​കെ.​വി.​ ​തോ​മ​സ്

​പി.​ടി.​ ​തോ​മ​സി​ന്റെ​ ​കാ​ഴ്ച​പ്പാ​ട് ​ഉ​ൾ​ക്കൊ​ണ്ടു​ ​കൊ​ണ്ടാ​ണോ​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​തെ​ന്ന് ​ഉ​മ​ ​തോ​മ​സ് ​ചി​ന്തി​ക്ക​ണ​മെ​ന്ന് ​പ്രൊ​ഫ.​ ​കെ.​വി.​ ​തോ​മ​സ് ​പ​റ​ഞ്ഞു.​ ​എ​ൽ.​ഡി.​എ​ഫ് ​മ​ണ്ഡ​ലം​ ​ക​ൺ​വെ​ൻ​ഷ​നി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
വി​ക​സ​ന​ത്തി​നും​ ​പി​ണ​റാ​യി​ ​വി​ജ​യ​നു​മൊ​പ്പ​മെ​ന്ന് ​പ​റ​യാ​ൻ​ ​മ​ടി​യി​ല്ല.​ ​പി.​ടി.​ ​തോ​മ​സു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.​ ​കെ.​ ​ക​രു​ണാ​ക​ര​ന്റെ​ ​മ​ക്ക​ൾ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​വ​ന്ന​തി​നെ​ ​എ​തി​ർ​ത്ത​യാ​ളാ​ണ് ​പി.​ടി.​ ​അ​ക്കാ​ര്യം​ ​ഉ​മ​ ​ഓ​ർ​മ്മി​ക്ക​ണം.​ ​കാ​ണാ​ൻ​ ​വ​രു​മെ​ന്ന് ​ഉ​മ​ ​പ​റ​ഞ്ഞെ​ങ്കി​ലും​ ​വ​ന്നി​ല്ല.​ ​ക​ല്ല്യാ​ണ​മ​ല്ല​ല്ലോ​ ​എ​ന്നു​ ​പ​റ​ഞ്ഞ് ​ചി​ല​ർ​ ​ത​ട​ഞ്ഞു.
കൊ​ച്ചി​യു​ടെ​ ​വി​ക​സ​ന​ത്തി​ന് ​പി​ണ​റാ​യി​ ​എ​ന്തു​ ​ചെ​യ്തെ​ന്ന​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​ചോ​ദ്യം​ ​ഓ​ർ​മ്മ​ക്കു​റ​വു​ ​കൊ​ണ്ടാ​ണ്.​ ​ത​ക​ർ​ന്ന​ ​പാ​ലാ​രി​വ​ട്ടം​ ​ഫ്ളൈ​ ​ഓ​വ​ർ​ ​ആ​റു​മാ​സം​ ​കൊ​ണ്ട് ​യാ​ത്ര​യ്ക്ക് ​സ​ജ്ജ​മാ​ക്കി​യ​തും​ ​വൈ​റ്റി​ല,​ ​കു​ണ്ട​ന്നൂ​ർ​ ​ഫ്ളൈ​ഒാ​വ​റു​ക​ൾ​ക്ക് ​ഉ​മ്മ​ൻ​ചാ​ണ്ടി​യി​ട്ട​ ​ക​ല്ലി​ൽ​ ​പ​ട്ടി​ ​മൂ​ത്ര​മൊ​ഴി​ക്കും​ ​മു​മ്പ് ​പൂ​ർ​ത്തി​യാ​ക്കി​യ​തും​ ​പി​ണ​റാ​യി​യാ​ണ്.
കെ​-​റെ​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​ച​ർ​ച്ച​ ​ചെ​യ്യ​ണം.​ ​ന​ട​പ്പാ​ക്കു​ന്ന​ത് ​പി​ണ​റാ​യി​യാ​ണെ​ങ്കി​ൽ​ ​എ​തി​ർ​ക്കു​മെ​ന്ന​ ​നി​ല​പാ​ട് ​ശ​രി​യ​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.