
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ തിരഞ്ഞെടുപ്പ് ദിവസമായ മേയ് 17ന് കളക്ടർ അവധി പ്രഖ്യാപിച്ചു. കൊച്ചി കോർപറേഷനിലെ ഡിവിഷൻ 62 എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ് (11), പിഷാരികോവിൽ (46), കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി(11), വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ (6), നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗൺ (17) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ ഇലക്ഷൻ, റവന്യൂ വിഭാഗങ്ങൾക്കും കണയന്നൂർ താലൂക്ക് ഓഫീസിനും അവധി ബാധകമല്ല.