ആലങ്ങാട് : കരുമാലൂർ ഗവ. എൽ.പി. സ്കൂളിൽ വേഴപ്പറമ്പ് മന പുതിയതായി നിർമ്മിച്ചു നൽകിയ ഊട്ടുപുരയും നവീകരിച്ച കുട്ടികളുടെ പാർക്കും വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ഷാന്റിയെ എ.ഇ.ഒ കെ. എൻ. ലത പൊന്നാടയണിയിച്ച് ആദരിച്ചു. ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന പുതിയ കുട്ടികളെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, അംഗങ്ങളായ കെ.എം. ലൈജു, വി.പി. അനിൽകുമാർ, കൊച്ചു മാസ്റ്റർ തുടങ്ങിയവർ ആദരിച്ചു. എൻ.എ ശ്രീകുമാർ, ഗോപിനാഥ് എഴുപുന്ന, എ.കെ. ബോസ്, പി.ടി.എ വൈസ് പ്രസിഡന്റ് നിതീഷ് എന്നിവർ പ്രസംഗിച്ചു.