കോലഞ്ചേരി: മലങ്കര എംപ്ലോയീസ് സഹകരണസംഘത്തിന്റെ നീതി മെഡിക്കൽ സ്​റ്റോർ മെഡിക്കൽകോളേജിന് സമീപം പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. കുന്നത്തുനാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം.ജെ. മർക്കോസ് അദ്ധ്യക്ഷനായി. ആദ്യ വില്പന കോലഞ്ചേരി മെഡിക്കൽ കോളേജ് സ്​റ്റാഫ് സഹകരണ സംഘം പ്രസിഡന്റ് കെ.എസ്. അജയ് കുമാർ നടത്തി. ജോയ് പി. ജോർജ്, റിജോയ് വർഗീസ്, കെ.എസ്. വർഗീസ്, കെ.പി. പോൾ, സാബു പട്ടശേരിൽ, ഡോളി കെ. സാം, ഷെനിയ പി. മാത്യു, സിനി വിജു തുടങ്ങിയവർ സംസാരിച്ചു.