കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ചതുർദിന അവധിക്കാല ക്യാമ്പ് നടത്തി. അമ്മമലയാളം, ഗണിതം ലളിതം, വരയും കുറിയും, ഫുട്‌ബാൾ പരിശീലനം, കമ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ്, സയൻസ് ലി​റ്ററസി, കമ്പ്യൂട്ടർ ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസുകൾ. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സോണി കെ. പോൾ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ മാത്യു പി. ജോർജ്, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഷേബ എം. തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.