അങ്കമാലി:കേരള ഒളിമ്പിക്സ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ഗെയിംസിൽ നീന്തൽ മത്സരത്തിൽ അങ്കമാലി വിശ്വജ്യോതി സ്‌കൂളിന് മികച്ച നേട്ടം.അഞ്ച് സ്വർണവും 13 വെള്ളിയും നാല് വെങ്കലവും നേടി വിശ്വജ്യോതി സ്‌കൂളിലെ നീന്തൽ താരങ്ങൾ കരുത്തു കാട്ടി. ജോസഫ് വി.ജോസ് ഏറ്റവും വേഗമേറിയ നീന്തൽ താരമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നേട്ടം കൈവരിച്ച കുട്ടികളെ സ്‌കൂൾ മാനേജർ ഫാ.അഗസ്റ്റിൻ മാമ്പിള്ളി,പ്രിൻസിപ്പൽ ഫാ.ജോഷി കൂട്ടുങ്കൽ, വൈസ് പ്രിൻസിപ്പൽ ഫാ.ഡോൺ മഞ്ഞളി, പരിശീലകൻ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.