ആലങ്ങാട് : കോട്ടപ്പുറം കെ.ഇ.എം.എച്ച്.എസിലെ ഫുട്ബാൾ, നെറ്റ് ബാൾ പരിശീലന ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കായിക അദ്ധ്യാപകൻ എം.പി. ബെന്നി, പ്രധാന അദ്ധ്യാപകൻ പി.ആർ. നിമ്മി, പി.ടി.എ പ്രസിഡന്റ് എ.എ. നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ എൽസാ ജേക്കബ്, പി.ആർ. ജയകൃഷ്ണൻ, മുൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്. ജഗദീശൻ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ജൂഡോ പീറ്റർ എന്നിവർ പ്രസംഗിച്ചു.