അങ്കമാലി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.സി ജോസഫൈൻ അനുസ്മരണവും പഠന ക്ലാസും സംഘടിപ്പിക്കും. ഇന്ന് രാവിലെ 10 മണിക്ക് അങ്കമാലി സി.എസ്.എ ഹാളിൽ നടക്കുന്ന പരിപാടി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ഷൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഡ്വ. പുഷ്പദാസ്, അഡ്വ. കെ.കെ. ഷിബു എന്നിവർ പങ്കെടുക്കും.