
അങ്കമാലി: കറുകുറ്റി മർച്ചന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തൊമ്മി പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഏ.ജെ. റിയാസ്, ഭാരവാഹികളായ ജോജി പീറ്റർ, എം.കെ.രാധാകൃഷ്ണൻ , ജോസ് കുര്യാക്കോസ്, സനൂജ് സ്റ്റീഫൻ, നിഷാദ് നെട്ടൂർ, പോൾ പി. കുര്യൻ, പി.കെ. പുന്നൻ, ഷാജു വി. തെക്കേക്കര, വർഗീസ് പി.പി, എം.ഡി.ഷാജു, അശ്വിൻ കൃഷ്ണകുമാർ, റീന കുര്യച്ചൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ ജോജി പീറ്റർ (പ്രസിഡന്റ്), ഷാജു വി. തെക്കേക്കര ( വൈസ് പ്രസിഡന്റ് ), ഷാജു എം.ഡി. ( ജനറൽ സെക്രട്ടറി ), ഓസ്റ്റിൻ അയിരൂക്കാരൻ (സെക്രട്ടറി), വർഗീസ് പി.പി. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.