അങ്കമാലി: മൂക്കന്നൂർ വിജ്ഞാന മിത്ര സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ വെള്ളിവെളിച്ചം സംവാദത്തിന്റെ ഭാഗമായി നഴ്സസ് ദിനാഘോഷം നടത്തി. എം.എ.ജി.ജെ. ആശുപത്രി ഡയറക്ടർ ബ്രദർ തോമസ് കരോണ്ട് കടവിൽ ഉദ്ഘാടനം ചെയ്തു. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ക്വാളിറ്റി കോ-ഓർഡിനേറ്റർ സി.ബി ദേവസിക്കുട്ടി നഴ്സസ് ദിന സന്ദേശം നൽകി. നഴ്സിംഗ് ജീവനും ജീവിതവും എന്ന വിഷയത്തെക്കുറിച്ച് ബെൽജോ ഏല്യാസ് പ്രഭാഷണം നടത്തി. രോഗി ശുശ്രൂഷ രംഗത്തെ മികവിന് പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റ് നഴ്സ് പി.പി. വത്സയെ പ്രസിഡന്റ് ടി.എം. വർഗീസ് മെമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി പി.ഡി. ജോർജ്ജ്, പാലോട്ട് ജയപ്രകാശ്, പി.എൽ. ഡേവീസ്, ഷാജു മാടശ്ശേരി, കെ.ടി. വർഗീസ്, വർഗീസ് മാടശ്ശേരി, തോമസ് പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു