ഞാറയ്ക്കൽ: വൈപ്പിൻ ദ്വീപിലെ ആറു പഞ്ചായത്തുകളിലെ എല്ലാ വിഭാഗം സർവീസ് പെൻഷൻകാരെയും ഉൾപ്പെടുത്തി നായരമ്പലം ആസ്ഥാനമായി വൈപ്പിൻ സർവീസ് പെൻഷനേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് രൂപം നൽകി.

പെൻഷൻകാരുടെ അറിവും അനുഭവം ജ്ഞാനവും കർമ്മശേഷിയും ഉപയോഗപ്പെടുത്തുകയും വേണ്ടത്ര പരിഗണന ലഭിക്കാത്ത ഈ മേഖല ശാക്തീകരിക്കുകയുമാണ് ലക്ഷ്യമെന്ന് സംഘാടകരിൽ ഒരാളായ ഡോ.കെ.എസ്. പുരുഷൻ പറഞ്ഞു. സേവന, വയോധികരായ പെൻഷൻകാർക്ക് ചികിത്സാസഹായം, മരുന്നുകൾ സ്വാന്തന പരിചരണം തുടങ്ങിയവ ലഭ്യമാക്കുന്നതോടൊപ്പം സർഗവാസനകൾ പ്രോത്സാഹിപ്പിക്കുകയുമാണ് സംഘത്തിന്റെ ലക്ഷ്യമാണ്. 188 അംഗങ്ങളുണ്ട്.