കുറുപ്പംപടി : സർക്കാരിന്റെ ശുചിത്വ മിഷനുമായി ബന്ധപ്പെട്ട് തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുള്ള ജലാശയങ്ങളിലെ ശുദ്ധജല പരിശോധനയുടെ ഭാഗമായി മുടക്കുഴ ഗ്രാമപഞ്ചായത്തിലെ ജലാശയങ്ങൾ സന്ദർശിച്ച് ജനപ്രതിനിധികൾ. മുടക്കുഴ ഗ്രാമപഞ്ചായത്തിലെ ജലാശയമായ മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ വൽസ വേലായുധൻ, പഞ്ചായത്ത് അംഗങ്ങളായ ഡോളി ബാബു, ബിന്ദു ഉണ്ണി, സോമി ബിജു, ഹരിത കർമ്മ സേന സെക്രട്ടറി ആര്യ, എൻ.ആർ.ഇ.ജി.എസ് അസിസ്റ്റന്റ് എൻജിനീയർ ഷിബി, ഓവർസീയർ ജയശ്രീ, ജില്ലാ ശുചിത്വമിഷൻ കോ ഓർഡിനേറ്റർ ആതിര, ചന്ദ്രിക എന്നിവർ സംഘത്തിലുണ്ടായിരുന്നു.