
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പിന്തുണ തേടി എൻ.ഡി.എ നേതാക്കൾ മലങ്കര മാർത്തോമ്മാ സുറിയാനി സഭാ പരമാദ്ധ്യക്ഷൻ ഡോ.തീയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയെ സന്ദർശിച്ചു. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, എൻ.ഡി.എ സംസ്ഥാന സമിതി അംഗങ്ങളായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, രജ്ഞിത്ത് എബ്രഹാം തോമസ് എന്നിവരാണ് സന്ദർശിച്ചത്.