കൊച്ചി: കേരള വാട്ടർ അതോറിറ്റിയും റവന്യുവകുപ്പും സംയുക്തമായി 25ന് രാവിലെ എട്ടുമുതൽ കലൂർ വാട്ടർ വർക്സ് സബ് ഡിവിഷൻ ഓഫീസിൽ റവന്യു റിക്കവറി അദാലത്ത് നടത്തുന്നു. കുടിശിക അടയ്ക്കാത്തതിന്റെ പേരിൽ വാട്ടർ കണക്ഷൻ വിച്ഛേദിക്കപ്പെട്ട് റവന്യു റിക്കവറി നടപടികൾ നേരിടുന്ന ഉപഭോക്താക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. റവന്യുവകുപ്പിന്റെ പ്രൊസസിംഗ് ചാർജിലും പലിശനിരക്കിലും ഇളവുകളോടെ റവന്യു റിക്കവറി നടപടികൾ തീർപ്പാക്കാം. വിവരങ്ങൾക്ക് 9496033304