
കൊച്ചി: കുസാറ്റിലെ കുസാടെക്ക് ഫൗണ്ടേഷന്റെ സംരംഭകത്വ വികസന സെൽ 'ക്രിയേറ്റോ" വ്യാവസായവകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ.കെ.എൻ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. പ്രോ-വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ, കെ.എസ്.ഐ.ഡി.സി ജനറൽ മാനേജർ (പ്രൊഡക്ട്‌സ്) ആർ.പി.പ്രശാന്ത്, കൊച്ചി എസ്.ഐ.ഡി.ബി.ഐ മാനേജർ ബി.അനൂപ്, കുസാറ്റ് സിറ്റിക് ഡയറക്ടർ ഡോ.സാം തോമസ് തുടങ്ങിയവർ സംസാരിച്ചു.
ജോബോയ് സഹസ്ഥാപകനും പ്രൊഡക്ട്‌സ് ഇംപ്രസ് എ.ഐ ഡയറക്ടറുമായ ജീസി വി.കാരിയിൽ, ടെക്‌നീഷ്യ സോഫ്ട്‌വെയർ ടെക്‌നോളജീസ് ലിമിറ്റഡ് സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.