മൂവാറ്റുപുഴ: പോയാലി മലയിൽ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4.30ന് മല മുകളിൽ നാട്ടുകൂട്ടം സംഘടിപ്പിക്കുന്നു. കഞ്ചാവ് മയക്കുമരുന്ന് മാഫിയക്ക് എതിരെയാണ് നാട്ടുകൂട്ടം നടത്തുന്നത്. ജനപ്രതിനിധികൾ, രാഷേട്രീയ - സാമൂഹ്യ സാസ്കാരിക മത നേതാക്കൾ നാട്ടുകൂട്ടത്തിൽ പങ്കെടുക്കും.

ലഹരി മാഫിയായെ ഒറ്റക്കെട്ടായി നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് മലമുകളിൽ തന്നെ നാട്ടുകൂട്ടം ചേരുന്നത്. പോയാലി മലയെ കൈപിടിയിലാക്കിയ ലഹരി മാഫിയയെ തുരത്തുന്നതിന് ലക്ഷ്യമിട്ടാണ് എക്സൈസ് വകുപ്പ് മുൻകെെയെടുത്ത് നാട്ടുകാരുടെ സഹായത്തോടെ മലയിൽ ഒത്തുചേരുന്നതെന്ന് സംഘാടകസമിതി ഭാരവാഹിയായ പി.എം. നൗഫൽ അറിയിച്ചു.