കൊച്ചി: മഹിളാ സമന്വയ കേരളത്തിന്റെ 'സ്റ്റാറ്റസ് ഒഫ് വിമൻ ഇൻ ഇന്ത്യ" സെമിനാർ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ നടക്കും. ഡെപ്യൂട്ടി അഡ്വൈസറും വിദ്യാഭ്യാസ വിചക്ഷണയുമായ ഡോ. ലീന ഗോവിന്ദ് ഗഹാനെ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ. സരള എസ്. പണിക്കർ അദ്ധ്യക്ഷത വഹിക്കും. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടക്കും. വൈകിട്ട് 3.15ന് സമാപനസഭയിൽ മഹിളാ സമന്വയ ദേശീയ സഹസംയോജക ഭാഗ്യശ്രീ സാത്യെ പ്രഭാഷണം നടത്തും.