കാലടി: കാലടി ആദിശങ്കര എൻജിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷൽ ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഡിപ്പാർട്ട്‌മെന്റ് ടെക്‌നിക്കൽ ഫെസ്റ്റ് ഡെക്‌സ്ട്ര 2022 സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ഡീൻ പ്രൊഫ.ആർ. രാജാറാം, കമ്പ്യൂട്ടർ സയൻസ് മേധാവി ഡോ.ടി.എ. മനീഷ്,ആർട്ടിഫിഷൻ ഇന്റലിജൻസ് മേധാവി ഡോ. എം.എ. അൻഷിൽ തുടങ്ങിയർ സംസാരിച്ചു.

ആദ്യ വർഷ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ സൊസൈറ്റി ഒഫ് ഇന്ത്യ സി.എസ്.ഇ.ചാപ്പ്റ്ററിന്റെ നേതൃത്വത്തിൽ ഹാർഡ്‌വയർ ശില്പശാല സംഘടിപ്പിച്ചു. പ്രൊജക്റ്റ് എക്‌സ്‌പോ വെർച്വൽ റിയാലിറ്റി എക്‌സ്പീരിയൻസ്,ഐഡിയ പിച്ചിംഗ് എന്നിവയിൽ വിവിധ മത്സരങ്ങൾ നടത്തി. നാനൂറോളം വിദ്യാർത്ഥികൾ ഫെസ്റ്റിൽ പങ്കെടുത്തു.