11
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും അവരുടെ ഏജന്റുമാർക്കും തിരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുന്നതിനും രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനുമുള്ള പരിശീലനം കളക്ടറേറ്റിൽ നടത്തിയപ്പോൾ

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്കും അവരുടെ ഏജന്റുമാർക്കും തിരഞ്ഞെടുപ്പ് ചെലവ് കണക്കാക്കാനും രജിസ്റ്ററിൽ രേഖപ്പെടുത്താനുമുള്ള പരിശീലനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തി. എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർ ആർ.ആർ.എൻ ശുക്ലയുടെ സാന്നിദ്ധ്യത്തിൽ അസിസ്‌റ്റന്റ് എക്‌സ്പെൻഡിച്ചർ നോഡൽ ഓഫീസർ എസ്.എം.ഫാമിൻ ക്ലാസ് നയിച്ചു. എക്‌സ്‌പെൻഡിച്ചർ നോഡൽ ഓഫീസർ എം. ഗീത, അസിസ്‌റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർ വിനീത് തുടങ്ങിയവർ പങ്കെടുത്തു.