കാലടി: അന്തർദ്ദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവത്തോടനുബന്ധിച്ച് നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു. എൻ.ആർ.ഐ അവാർഡിന് ടാൻസാനിയയിൽനിന്നുള്ള നർത്തകി രശ്മി സജീവ് അർഹയായി. വിദേശത്ത് തനതു കലകൾ പ്രോത്സാഹിപ്പിക്കുന്നവർക്ക് നൽകുന്ന അവാർഡാണിത്. ശാസ്ത്രീയ കലാരംഗത്തെ മികച്ച ഗവേഷണപ്രബന്ധത്തിനുള്ള ആഗമാനന്ദ പുരസ്‌കാരത്തിന് ഡോ.എസ്. ഗീത അർഹയായി. ശാസ്ത്രീയ കലകൾ പ്രോത്സാഹിപ്പിക്കുന്ന ബിസിനസ് സംരംഭകൾക്ക് നൽകുന്ന ശ്രീശങ്കരാചാര്യ ബിസ്-ആർട്സ് അവാർഡിന് ഒസാക്ക ഗ്രൂപ്പ് ചെയർമാൻ ഡോ. പി.ബി. ബോസ്, പവിഴം ഗ്രൂപ്പ് ഡയറക്ടർമാരായ റോബിൻ ജോർജ്, റോയ് ജോർജ് എന്നിവർക്ക് നൽകും. മികച്ച നൃത്തപ്രതിഭയ്ക്കുള്ള എം.എസ്. ഉണ്ണിക്കൃഷ്ണൻ മെമ്മോറിയൽ അവാർഡിന് വി. ഐശ്വര്യ അർഹയായി. വിശ്വജ്യോതി പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയാണ്. വി. അനുശ്രീ, രാധിക എസ്.കൃഷ്ണൻ, ഭദ്ര ലൈജു, ലക്ഷ്മി ജെ.നന്ദന, ശ്രീനന്ദ എസ്.നായർ എന്നിവർക്കും നൃത്ത പുരസ്‌കാരങ്ങൾ സമർപ്പിക്കുമെന്ന് ഡയറക്ടർ പ്രൊഫ. പി.വി. പീതാംബരൻ പറഞ്ഞു.