കോലഞ്ചേരി: ഫാ.ഡേവിസ് ചിറമേൽ ചാരി​റ്റബിൾ ട്രസ്​റ്റും മലങ്കര ഓർത്തഡോക്‌സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മാർ പക്കോമിയോസ് ചാരി​റ്റബിൾ സൊസൈ​റ്റിയും സംയുക്തമായി കേരളത്തിലെ അഗതി മന്ദിരങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സൗജന്യമായി നൽകുന്ന 'പ്രണാമം' പദ്ധതിക്ക് തുടക്കമായി. ഫാ.ഡേവിസ് ചിറമേൽ ഉദ്ഘാടനം നിർവഹിച്ചു. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു. കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷനായി. ചാരി​റ്റബിൾ ട്രസ്​റ്റ് ഭാരവാഹികളായ രാജൻ തോമസ്, സി.വി. ജോസ്, ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസ്. കോലഞ്ചേരി പള്ളി വികാരി ഫാ.ജേക്കബ് കുര്യൻ, ഫാ.ഏബ്രാഹാം കെ.ജോൺ തുടങ്ങിയവർ സംസാരിച്ചു. ചാരി​റ്റബിൾ സൊസൈ​റ്റിയുടെ പതിനെട്ടാമത്തെ ജീവകാരുണ്യ പദ്ധതിയാണിത്.