കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങൾക്ക് ശാസ്ത്രീയ മത്സ്യകൃഷിക്കായി പടുതാകുളങ്ങൾ നിർമ്മിക്കാൻ ആവശ്യമായ സാധനസാമഗ്രികളും മത്സ്യക്കുഞ്ഞുങ്ങളെയും വിതരണം ചെയ്തു. കുഫോസ് ഗവേഷണവിഭാഗം മേധാവി ഡോ.ദേവികപിള്ള മത്സ്യക്കുഞ്ഞുങ്ങളെയും കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി വെള്ളകയൻ പടുതാകുള നിർമ്മാണ സാമഗ്രികളും കർഷകർക്ക് കൈമാറി. കുഫോസിൽ പരിശീലനം ലഭിച്ച 11 ആദിവാസി കർഷകർക്കാണ് സഹായം.