ആലുവ: കൊച്ചിൻ വെൽഫെയർ സെന്ററും വിദ്യഭാരതി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് സെമിനാർ ഇന്ന് രാവിലെ 9.30 മുതൽ ആലുവ മഹാത്മാ ഗാന്ധി ടൗൺ ഹാളിൽ നടക്കും. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ എം.എസ്.ആർ. ദേവ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് ഉദ്യോഗസ്ഥൻ ഡോ. സരിൻ, എൻ.സി. ഉഷാകുമാരി എന്നിവർ ക്ളാസെടുക്കും.
കൊച്ചിൻ വെൽഫെയർ പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി, വൈസ് പ്രസിഡന്റുമാരായ എം.എ. ടോമി, ഉസ്മാൻ പള്ളിക്കര, ജനറൽ സെക്രട്ടറി കെ.എ. മായിൻകുട്ടി, ട്രഷറർ അബ്ദുൾ നജീബ്, അംഗം ഹുസൈൻ കുന്നുകര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.