പെരുമ്പാവൂർ: പരിശുദ്ധ യാക്കോബായ സുറിയാനി സഭ മുൻ വൈദിക കോ ട്രസ്റ്റി ഔസേഫ് പാത്തിക്കൽ കോർ - എപ്പിസ്‌കോപ്പായുടെ ഒന്നാം ചരമവാർഷികദിനം ഇന്ന് ആചരിക്കും. രാവിലെ 7.30ന് മരുതുകവല ചാപ്പലിൽ വി. കുർബാനയും തുടർന്ന് ഭവനത്തിൽ വച്ച് നടക്കുന്ന അനുസ്മരണത്തിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനി തുടങ്ങിയവർ സംബന്ധിക്കും.