സമ്മാനത്തുക 2,50,000 യു.എസ് ഡോളർ
കൊച്ചി: പ്രഥമ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിന് കെനിയയിൽ നിന്നുള്ള അന്ന ഖബാലെ ദുബ അർഹയായി. ദുബായിലെ ചടങ്ങിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ് പ്രഖ്യാപിച്ചത്.
ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്‌സിക്യുട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം 250,000 ഡോളർ സമ്മാനത്തുകയുള്ള അവാർഡ് സമ്മാനിച്ചു. 184 രാജ്യങ്ങളിൽ നിന്നുള്ള 24,000 നഴ്‌സുമാരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
അന്ന ഖബാലെ ദുബ അവരുടെ ഗ്രാമത്തിൽ നിന്നുള്ള ആദ്യത്തെ ബിരുദധാരിയും കുടുംബത്തിലെ വിദ്യാഭ്യാസം നേടിയ ഏക കുട്ടിയുമായിരുന്നു.