ആലുവ: ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്നലെ വൈകിട്ട് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒൗദ്യോഗിക വിഭാഗം മാത്രമാണ് അവശേഷിച്ചത്. തുടർന്ന് നടന്ന പ്രവർത്തക സമിതി യോഗം ഇ.എം. നസീർബാബു (പ്രസിഡന്റ്), എ.ജെ. റിയാസ് (ജനറൽ സെക്രട്ടറി), ജോണി മൂത്തേടൻ (ട്രഷറർ), എം. പദ്മനാഭൻ നായർ, ലത്തീഫ് പൂഴിത്തറ (വൈസ് പ്രസിഡന്റുമാർ), കെ.സി. ബാബു, പി.എം. മൂസാകുട്ടി (സെക്രട്ടറിമാർ) എന്നിവരെ വീണ്ടും ഭാരവാഹികളായി തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി ജിമ്മി ചക്യത്ത് തിരഞ്ഞെടുപ്പ് വരണാധികാരിയായിരുന്നു.