പെരുമ്പാവൂർ: യുവജനങ്ങളുടെ സമഗ്ര മുന്നേറ്റത്തിനായി ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ആവിഷ്‌കരിച്ചിട്ടുള്ള എംപവർ യൂത്ത് പദ്ധതിയുടെ ഭാഗമായി ഐമുറി കുന്നുമ്മേൽ സ്‌കൂളിൽ നടന്ന ഫുട്ബാൾ ടൂർണമെന്റിൽ വെൽബോയ്സ് തുരുത്തി ജേതാക്കളായി. എഫ്.സി തോട്ടുവയാണ് റണ്ണറപ്പ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് സമ്മാനങ്ങൾ വിതരണംചെയ്തു. മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. എം.ഒ. ജോസ്, ജോഷി സി. പോൾ, ചാർളി തോമസ്, കെ.ഒ. ഫ്രാൻസിസ്, സാബു ആന്റണി, പോൾ വെട്ടിക്കനാക്കുടി, ജോർജ് പൊട്ടോളി, ജോയി ഉതുപ്പ്, എം.ഡി. ബാബു, വി.വൈ. കുര്യാക്കോസ്, സിബി കുരീക്കൽ, ഷൈൻ സി. പോൾ, ജോയി വെട്ടിക്കനാക്കുടി, മെജേഷ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.