തൃപ്പൂണിത്തുറ: സമ്മർ ക്യാമ്പിനോടനുബന്ധിച്ച് ശ്രീ വെങ്കടേശ്വര ഹൈസ്കൂളിൽ കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കൾ, പെയിന്റിംഗ്സ് എന്നിവയുടെ പ്രദർശനം നടന്നു. പ്രദർശനത്തിന്റെ ഉദ്ഘാടനം തൃപ്പൂണിത്തുറ റോട്ടറി റോയൽ പ്രസിഡന്റ് ഡോ. ജോൺ മാത്യു നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ രാമചന്ദ്രൻ, ഹെഡ്മിസ്ട്രസ് രേണുക, റോട്ടറി സെക്രട്ടറി രാമകൃഷ്ണൻ പോറ്റി, ഡോ. ലീല രാമമൂർത്തി, ടി.ടി.ബി.വൈ. സെക്രട്ടറി ശ്രീനിവാസൻ മുരളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.