കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ ട്രേഡ് യൂണിയൻ റഫറണ്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷിയായ ഫാക്ട് മാനേജ്മെന്റിന്റെ ഭാഗം വിശദീകരിക്കാൻ ജസ്റ്റിസ് ടി.ആർ.രവി നിർദ്ദേശിച്ചു. റീജിയണൽ ലേബർ കമ്മിഷണറും (സെൻട്രൽ), ഫാക്ടിലെ 7 യൂണിയനുകളുമാണ് മറ്റ് എതിർകക്ഷികൾ.