തൃക്കാക്കര: കാക്കനാട് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. എറണാകുളം സ്വദേശി സതീഷ്‌കുമാറിനാണ് (49) പരിക്ക്. ഇന്നലെ വൈകിട്ട് അഞ്ചോടെ കുന്നുംപുറം റസ്റ്റ് ഹൗസിന് സമീപമായിരുന്നു അപകടം.
കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ഭാഗത്തുനിന്ന് യാത്രക്കാരെ ഇറക്കി എറണാകുളത്തേക്ക് മടങ്ങി പോകുകയായിരുന്ന ഓട്ടോയിലേക്ക് എറണാകുളത്ത് നിന്നെത്തിയ ബസ് ഇടിക്കുകയായിരുന്നു. ഓട്ടോ പൂർണമായും തകർന്നു. തൃക്കാക്കര പൊലീസ് കേസെടുത്തു.