കൊച്ചി: പാചക വാതകവില വർദ്ധനയ്ക്കെതിരെ റാക്കോ (റെസിഡന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ) ഓലയും കൊതുമ്പും തൊണ്ടും ചിരട്ടയും മടലും തലയിൽ ചുമന്ന് പ്രധിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കുമ്പളം രവി ഉദ്ഘാടനം ചെയ്തു. റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കെ.ജി. രാധാകൃഷ്ണൻ, മെക്കിൾകടമാട്ട്, ജോൺ തോമസ് തുടങ്ങിയവർ സംസാരിച്ചു.