കൊച്ചി: ഹിന്ദു ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം 15ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ആലുവ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു മുഖ്യപ്രഭാഷണം നടത്തും. ഹിന്ദു ഐക്യവേദി പഞ്ചായത്ത് സമിതി പ്രതിനിധികൾ പങ്കെടുക്കും.