പറവൂർ: ഏഴിക്കര പഞ്ചായത്ത് അഞ്ചാം വാർഡിൽ നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിന് സമീപത്തുള്ള കിണർ ഇടിഞ്ഞു. ഇന്നലെ വൈകിട്ട് മൂന്നരയോടെ മുകളിലേക്ക് കെട്ടിനിർത്തിയിരുന്ന ഭാഗം താഴേക്ക് ഇടിഞ്ഞു താഴ്ന്നത്. കാറ്റോ മഴയോ ഈ സമയത്ത് ഉണ്ടായിരുന്നില്ല. 1960 ൽ എൻ.ഇ.എസ് പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്താണ് കിണർ നിർമ്മിച്ചത്. അറ്റകുറ്റപ്പണികൾ യഥാസമയം നടത്താതെ അപകടാവസ്ഥയിലായിരുന്ന കിണർ മൂന്നു മാസങ്ങൾക്കു മുമ്പ് പഞ്ചായത്ത് നവീകരിച്ചിരുന്നു. വശങ്ങൾ തേച്ചു ബലപ്പെടുത്താത്തതാകാം ഇടിഞ്ഞു വീഴാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.