
കൊച്ചി: മുഖ്യമന്ത്രിക്ക് അരണയുടെ ബുദ്ധിയും ഓന്തിന്റെ സ്വഭാവവുമാണെന്ന് ബെന്നി ബഹനാൻ എം.പി പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ പാർട്ടികളെക്കാൾ വലിയ വർഗീയതയാണ് മുഖ്യമന്ത്രി പറയുന്നത്. വികസനം ആഡംബരമല്ലെന്ന വാസ്തവം മുഖ്യമന്ത്രി മനസിലാക്കണം. ബി.ജെ.പിക്ക് മാന്യതയുടെ മുഖംമൂടി കൊടുത്തതും അക്കൗണ്ട് തുറക്കാൻ സഹായിച്ചതും സി.പി.എമ്മാണ്.
യു.ഡി.എഫ് വികസനത്തിനെതിതിരെ സമര ശബ്ദമുയർത്തിയവരാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എക്കാലത്തും കേരളത്തിലെ വികസനങ്ങളെ എതിർത്തത് സി.പി.എം മാത്രമാണ്. തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ മോമസ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വർഗീയതക്കെതിരായ രാഷ്ട്രീയമാണ് യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്നതെന്നും ബെന്നി ബഹനാൻ എം.പി പറഞ്ഞു.